കൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ. സജീവന്റെ അമ്മ സിപ്സിയെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകം നടത്തിയതായി പോലീസിനോടു സമ്മതിച്ച സിപ്സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് നേരത്തെ അറസ്റ്റിലായിരുന്നു. സജീവിനെതിയെ ബാലനീതി നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം. ബാലനീതി നിയമപ്രകാരം സെക്ഷൻ 85 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നും അതു കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് എടുത്തത്.