• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

by Web Desk 04 - News Kerala 24
April 6, 2024 : 6:13 pm
in Kerala, News
0
A A
0
എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

കൊച്ചി : എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കളമശേരി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പൊതുനിരീക്ഷകയായ ശീതൾ ബാസവ രാജ് തേലി ഉഗലെ സന്ദർശനം നടത്തി സജ്ജീകരണങ്ങൾ വിലയിരുത്തി. പോളിങിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള എല്ലാ സ്ട്രോങ്ങ് റൂം സംവിധാനവും നിരീക്ഷകയുടെ നേതൃത്വത്തിൽ പരിശോധിച്ചു.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളായ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് കുസാറ്റിൽ സൂക്ഷിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെയും സ്ട്രോങ്ങ് റൂമിലെയും അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിശകലനം ചെയ്തു.

പോസ്റ്റൽ ബാലറ്റ് വോട്ടുകൾ എണ്ണുന്നതിന് കുസാറ്റിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും പരിശോധിച്ചു. മണ്ഡല അടിസ്ഥാനത്തിൽ വോട്ടെണ്ണൽ കേന്ദ്രം തിരിക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കൽ, കേന്ദ്രത്തിൽ ആവശ്യമായ ഫാൻ, കൂളർ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് പൊതുനിരീക്ഷക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായ ടി.ഡി ഹൈസ്കൂൾ മട്ടാഞ്ചേരി (കൊച്ചി മണ്ഡലം), കൊച്ചിന്‍ കോളജ് (വൈപ്പിൻ മണ്ഡലം), എസ്.എന്‍ എച്ച്.എസ്.എസ് നോർത്ത് പറവൂർ (കളമശ്ശേരി മണ്ഡലം), ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ നോർത്ത് പറവൂർ (പറവൂർ മണ്ഡലം), എറണാകുളം ഗേൾസ് ഹൈസ്കൂൾ (തൃക്കാക്കര മണ്ഡലം), എസ്.ആർ.വി സ്കൂൾ (എറണാകുളം മണ്ഡലം), മഹാരാജാസ് കോളജ് (തൃപ്പൂണിത്തുറ മണ്ഡലം) എന്നിവിടങ്ങളിലും ഒരുക്കങ്ങൾ വിലയിരുത്തി.

കലക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജെ. മോബി, കുസാറ്റ് എഞ്ചിനീയറിങ് വിഭാഗം പ്രിൻസിപ്പൽ ശോഭ സൈറസ്, ഇലക്ഷൻ ഹെഡ് ക്ലർക്ക് അബ്ദുൽ ജബ്ബാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷകയോടൊപ്പം ഉണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

Next Post

ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നാണ് ആർ.എസ്.എസ് സർവേ -പ്രിയങ്ക് ഖാർഗെ

ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നാണ് ആർ.എസ്.എസ് സർവേ -പ്രിയങ്ക് ഖാർഗെ

വിവാഹത്തർക്കം; പഞ്ചാബിൽ വരന്‍റെ മാതാവിനെ അർധനഗ്നയാക്കി നടത്തിച്ച് വധുവിന്‍റെ വീട്ടുകാർ

വിവാഹത്തർക്കം; പഞ്ചാബിൽ വരന്‍റെ മാതാവിനെ അർധനഗ്നയാക്കി നടത്തിച്ച് വധുവിന്‍റെ വീട്ടുകാർ

മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു

മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു

കാറിൽ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം: മുഖ്യപ്രതി പിടിയിൽ

കാറിൽ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം: മുഖ്യപ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021