കൊച്ചി : എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഫാത്തിമത് ഷഹാനയാണ് ചാലക്ക എസ്എൻഐഎംഎസ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഏഴാം നിലയിൽ നിന്ന് കാൽ തെറ്റി വീണതാണെന്നാണ് നിഗമനം. ഇവിടത്തെ കോറിഡോറിൻ്റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.