പാലക്കാട്: എറണാകുളത്തുനിന്ന് -വേളാങ്കണ്ണിയിലേക്കും തിരിച്ചുമുളള പ്രതിവാര പ്രത്യേക നിരക്ക് ട്രെയിൻ ഒരു മാസം കൂടി അധിക സർവീസ് നടത്തും. എറണാകുളം –- വേളാങ്കണ്ണി ജങ്ഷൻ (06035) പ്രത്യേക ട്രെയിൻ മാർച്ച്, 4,11, 18, 25 തിയതികളിൽ അധിക സർവീസ് നടത്തും. ശനിയാഴ്‌ചകളിൽ പകൽ 1.10ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പുലർച്ചെ 5.40ന് വേളാങ്കണ്ണിയെത്തും.തിരികെയുള്ള ട്രെയിൻ (06036) മാർച്ച് 5, 12,19,26 തിയതികളിൽ അധിക സർവീസ് നടത്തും. ശനിയാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പകൽ 11.40ന് എറണാകുളം ജങ്ഷനിലെത്തും.
			











                