ശബരിമല : ചരിത്ര പ്രസിദ്ധവും മതസൗഹാര്‍ദത്തിന്റെ പ്രതീകവുമായ ഏരുമേലി പേട്ടതുള്ളല്‍ ഇന്ന്. പേട്ടതുള്ളുന്ന സംഘങ്ങള്‍ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും മഹിഷിനിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാ ഹ്ലാദമാണ് ഏരുമേലി പേട്ടതുള്ളല്‍എന്നാണ് വിശ്വാസം. പേട്ടതുള്ളുന്ന ആമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ കഴിഞ്ഞ ദിവസം ഏരുമേലിയില്‍ എത്തി. ഉച്ചയോടെ അമ്പവപ്പുഴ സംഘം ആദ്യം പെട്ടതുള്ളി ഏരുമേലി വാവര് പള്ളിയെ വലംവച്ച് ക്ഷേത്രത്തിലേക്ക് പോകും. തൊട്ട് പിന്നാലെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ തുടങ്ങും. പേട്ടതുള്ളല്‍ കഴിഞ്ഞ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ പരമ്പരാഗത കാനന പാതവഴി സന്നിധാനത്തേക്ക് പോകും. പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് മലകയറുക
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും ആദ്യപ്രാസാദ ശുദ്ധിക്രയയും അടുത്തദിവസം ബിംബശുദ്ധിക്രയയും നടക്കും. ഏരുമേലി പേട്ടതുള്ളല്‍ കണക്കിലെടുത്ത് കരിമല പാതവഴി തീര്‍ത്ഥാടകരെ കടത്തിവിടുന്നസമയം പകല്‍ മുന്ന് മണിവരെ നീട്ടിയിട്ടുണ്ട്.