റിയാദ്: സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് ലോകകപ്പ് കഴിഞ്ഞും രണ്ടുദിവസം കൂടി തുടരുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് ഈ മാസം 20 (ചൊവ്വാഴ്ച) വരെ തുടരുന്നത്. ഓരോ കാൽ മണിക്കൂറിലും ഇവിടെ സർവീസുണ്ട്. ലോകകപ്പിന്‍റെ തുടക്കത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. യാത്രക്കാർക്ക് collection.saptco.com.sa/woldcupserv വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഖത്തര്‍ ലോകകപ്പിലെ ചാംപ്യന്മാരെ ഇന്ന് അറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും , മുന്‍ ചാംപ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. ഇന്ന് രാത്രി 8.30നാണ് കലാശപ്പോരാട്ടം.