കോഴിക്കോട് : കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസ്സിൽ സൂക്ഷിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പി.ടി.തോമസ് എംഎൽഎ എന്നു രാഹുൽ ഗാന്ധി എംപി. കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവിനെയാണ് നഷ്ടമായത്. വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി വയനാട് മണ്ഡലത്തിൽ എത്തിയ അദ്ദേഹം എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം കൊച്ചിയിലെത്തും.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. മൂന്നു ദിവസം ദുഃഖാചരണം നടത്തും. അർബുദ രോഗബാധിതനായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 10.15നാണു പി.ടി.തോമസ് അന്തരിച്ചത്. മൃതദേഹം രാത്രിയോടെ കൊച്ചിയിലെത്തിക്കും.