തിരുവനന്തപുരം : കാലടി സംസ്കൃത സര്‍വകലാശാലയില്‍ മൂന്നു പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നല്‍കിയിരുന്നു. നവംബർ 3 നാണ് അനുമതി നൽകിയത്. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി ലിറ്റ് നൽകാനാണു സംസ്കൃത സർവകലാശാല തീരുമാനിച്ചത്. ഇതിന്റെ സിന്‍ഡിക്കറ്റ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നു. അതേസമയം ഡി ലിറ്റ് വിതരണം ചെയ്യാനുള്ള തീയതി ഗവർണർ നൽകിയിട്ടില്ലെന്നാണ് സർവകലാശാല വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഡി ലിറ്റ് നൽകുന്നതു സംബന്ധിച്ച് ഗവർണർ അനുമതി നൽകിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.