ബംഗളുരു> സിഎംആർഎൽ കമ്പനിക്ക് സേവനം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹെെക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നൽകിയ ഹർജി ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് തള്ളി.കേസിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം നടക്കുന്നതിനാൽ മറ്റൊരു സമാന്തര അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരുന്നത്.