• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാത്രിയില്‍ അധികമായി ഉറക്കം നഷ്ടപ്പെടുത്തിയാല്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാം

by Web Desk 06 - News Kerala 24
December 23, 2023 : 2:21 pm
in Health, News
Reading Time: 1 min read
0
A A
0
‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

ഭക്ഷണം എത്രമാത്രം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് ഉറക്കവും. എന്നാല്‍ മിക്കവരും ഈ പ്രാധാന്യം ഉറക്കത്തിന് കല്‍പിച്ച് നല്‍കാറില്ല എന്നതാണ് സത്യം. മുതിര്‍ന്ന ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഓരോ രാത്രിയിലും ഉറങ്ങേണ്ടത് കുറഞ്ഞ ശാരീരികാവശ്യമാണ്. പക്ഷേ തിരക്കുപിടിച്ച ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ ഇതൊരു വിലപിടിപ്പുള്ള കാര്യമായാണ് അധികപേരും കണക്കാക്കുന്നത്. ഇതിന് പുറമെ ഗാഡ്ഗെറ്റുകളുടെ അമിതോപയോഗവും ആളുകളുടെ ഉറക്കശീലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കൊവിഡ് 19 മഹാമാരിക്ക് ശേഷം ആളുകളുടെ ഉറക്കശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ ഉറക്കത്തില്‍ ഒരുപാട് ‘കോംപ്രമൈസ്’ ചെയ്യുന്നത് നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍. അതെല്ലാം തന്നെ മറ്റ് തലങ്ങളില്‍ ബാധിക്കുകയും ചെയ്യാം. എന്തായാലും പതിവായി രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ബുദ്ധിയെ ബാധിക്കുന്നത്…

രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം പതിവായി കിട്ടുന്നില്ല എങ്കില്‍ അത് കാര്യമായി ബാധിക്കുക തലച്ചോറിനെയാണ്. ഓര്‍മ്മശക്തി കുറയുക, ചിന്താശേഷിയില്‍ മങ്ങല്‍, ശ്രദ്ധക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും നേരിടാം. പിന്നീട് ഉറക്കത്തിലേക്ക് പോകാനും ഉണരാനുമെല്ലാം പ്രയാസം തോന്നുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകാം.

മാനസികാരോഗ്യപ്രശ്നങ്ങള്‍…

തലച്ചോറിനെ ബാധിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അത് മാനസികാരോഗ്യത്തെയും ബാധിക്കുമെന്നത് വ്യക്തമാവുമല്ലോ. മൂഡ് പ്രശ്നങ്ങള്‍, മുൻകോപം, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളെല്ലാം ഉറക്കക്കുറവ് കൊണ്ട് നേരിടുന്നുവര്‍ നിരവധിയാണ്.

പ്രതിരോധശേഷി…

ഉറക്കം കുറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയേയും കാര്യമായി ബാധിക്കാം. പ്രതിരോധശേഷിയില്‍ ദുര്‍ബലത കയറുന്നതോടെ പലവിധ രോഗങ്ങളും അണുബാധകളുമെല്ലാം നമ്മെ പതിവായി ബാധിക്കാം.

ശരീരഭാരം…

ശരിയാം വിധം രാത്രിയില്‍ ഉറങ്ങിയില്ലെങ്കില്‍ പലരിലും അത് ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കാറുണ്ട്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നതിന്‍റെ തുടര്‍ച്ചയായാണ് ഇതും സംഭവിക്കുന്നത്.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍…

ഉറക്കം പ്രശ്നത്തിലാകുന്നതോടെ നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ ബാലൻസും തെറ്റുന്നു. ഹോര്‍മോണ്‍ വ്യതിയാനം പല രീതിയിലാണ് ശരീരത്തെയും മനസിനെയും ബാധിക്കുക. വിശപ്പ്, സ്ട്രെസ്, സന്തോഷം, നിരാശ, ദേഷ്യം എന്നിങ്ങനെ ഏതൊരു വിഷയത്തിലും ശരീരത്തിന് ആശയക്കുഴപ്പമുണ്ടാകുന്ന അവസ്ഥ ഇതോടെയുണ്ടാകാം.

ചര്‍മ്മപ്രശ്നങ്ങള്‍…

പതിവായി ഉറക്കം ശരിയാകാത്തവരില്‍ സ്കിൻ പ്രശ്നങ്ങളും കാണാൻ സാധിക്കും. മുഖത്ത് ഡാര്‍ക്ക് സര്‍ക്കിള്‍സ്, സ്കിൻ മങ്ങിയതായി കാണുക, മുഖക്കുരു, ഉള്ളതിനെക്കാള്‍ പ്രായം തോന്നിക്കുക- എന്നിങ്ങനെയുള്ള സ്കിൻ പ്രശ്നങ്ങളാണ് ഉറക്കക്കുറവ് മൂലമുണ്ടാവുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമരശേരി ചുരത്തില്‍ കുടുങ്ങിയ ലോറി നീക്കി, ഗതാഗത കുരുക്ക് മാറാന്‍ സമയമെടുക്കുമെന്ന് പോലീസ്

Next Post

സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപം : മന്ത്രി മുഹമ്മദ് റിയാസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപം : മന്ത്രി മുഹമ്മദ് റിയാസ്

സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപം : മന്ത്രി മുഹമ്മദ് റിയാസ്

അങ്കമാലിയിലെ തീപിടിത്തം:  കെട്ടിടത്തില്‍ കുടുങ്ങിയ ആള്‍ മരിച്ചു

അങ്കമാലിയിലെ തീപിടിത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആള്‍ മരിച്ചു

വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും മടക്കിനല്‍കിയില്ല: 1,18,500  രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും മടക്കിനല്‍കിയില്ല: 1,18,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചെന്നൈ- കോഴിക്കോട്; ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്

ചെന്നൈ- കോഴിക്കോട്; ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്

സ്റ്റീല്‍ മേശയില്‍ രഹസ്യ അറ, കൊറിയർ വഴി ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മരുന്ന് കടത്ത്, സംഘം പിടിയിൽ

സ്റ്റീല്‍ മേശയില്‍ രഹസ്യ അറ, കൊറിയർ വഴി ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മരുന്ന് കടത്ത്, സംഘം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021