• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി നിയമിക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

by Web Desk 06 - News Kerala 24
May 23, 2022 : 10:39 am
0
A A
0
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖ തയ്യാർ : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നിന്ന് 100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലേക്ക് നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ദ്ധിച്ചു വരികയാണെന്നും യുവജനതയെ ഉള്‍പ്പെടെ ബാധിക്കുന്ന പ്രശ്‌നമായി ഇവ മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. എക്‌സൈസ് അക്കാദമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച് 126 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാച്ചിലെ 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്‌സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി പുറത്തിറങ്ങുന്നതെന്നും അതിനാല്‍ അവര്‍ക്ക് എക്‌സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. ആത്മാര്‍പ്പണത്തോടെ ഒരു വിഭാഗം എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നു എന്നതില്‍ അഭിമാനമുണ്ട് എന്നാല്‍ ചില ആളുകള്‍ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നു. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരേഡില്‍ സല്യൂട്ട് സ്വീകരിച്ച മന്ത്രി തുറന്ന ജീപ്പില്‍ പാസിങ് ഔട്ട് പരേഡ് പരിശോധിച്ചു. സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കെ കെ വാഹനത്തില്‍ മന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സേനാംഗങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി മന്ത്രിക്ക് അഭിവാദ്യം അറിയിച്ചു. കൃത്യതയോടെയും സൂക്ഷ്മതയോടെയും താളബോധത്തോടെയും പരേഡ് നടത്തിയ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ മന്ത്രി അഭിനന്ദിച്ചു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച ഷോട്ടിന് പത്തനംതിട്ട കോന്നി സ്വദേശിനി നെഹ്ല എം മുഹമ്മദ്, മികച്ച ഇന്‍ഡോര്‍ ട്രെയിനി കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അമല്‍ഷാ കെ പി, മികച്ച ഔട്ട്‌ഡോര്‍ ട്രെയിനിയായി പരേഡ് കമാന്റര്‍ കൂടിയായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിനി വിശ്വശ്രീ പി വിശ്വനാഥ്, ഓള്‍റൗണ്ടറായി കൊല്ലം സ്വദേശിനി സിനി തങ്കച്ചന്‍ എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.

പരേഡിന് ശേഷം എക്‌സൈസ് വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തന മാര്‍ഗരേഖ മന്ത്രി എക്‌സൈസ് കമ്മീഷ്ണന്‍ എസ് ആനന്ദകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. എക്‌സൈസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 60 ഉദ്യോഗസ്ഥര്‍ക്കുള്ള 90 എംഎം ഓട്ടോപിസ്റ്റളുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. രാവിലെ 7.35 ന് ആരംഭിച്ച പരേഡില്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കെ കെ, അഡീഷ്ണല്‍ എക്‌സൈസ് കമ്മീഷ്ണന്‍ ഇ എന്‍ സുരേഷ്, എക്‌സൈസ് കമ്മീഷ്ണര്‍ എസ് ആനന്ദകൃഷ്ണന്‍ എന്നിവര്‍ ട്രെയിനികളില്‍ നിന്ന് അഭിവാദനം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്നാണ് പ്രധാന ചടങ്ങുകളിലേക്ക് കടന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 669 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

ആർഭാടങ്ങളില്ല, അമ്മമാരെ സാക്ഷിയാക്കി മിന്നുചാർത്തി ; പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ആർഭാടങ്ങളില്ല, അമ്മമാരെ സാക്ഷിയാക്കി മിന്നുചാർത്തി ; പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി

ആർഭാടങ്ങളില്ല, അമ്മമാരെ സാക്ഷിയാക്കി മിന്നുചാർത്തി ; പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്‍മയക്കേസില്‍ കിരണ്‍ കുറ്റക്കാരന്‍ ; ജാമ്യം റദ്ദാക്കി

കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി ; ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കും

കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി ; ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കും

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മുല്ലപ്പെരിയാറില്‍ നിന്ന് പൈപ്പിലൂടെ വെള്ളം ; പദ്ധതി തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In