മലപ്പുറം : മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ ലോറിയിൽ ബിസ്ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തു.