എറണാകുളം : പച്ചാളത്ത് ടൂവീലർ വർക്ക്‌ഷോപ്പിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൂവക്കാട് വീട്ടിൽ അരുൺജിത്തിനെ പ്രതി ചേർത്ത് കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. അരുൺജിത്തിനെതിരെ മുൻപ് എംഡി എം എ കേസ് ഉണ്ടായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിൽ കർശനമായ പരിശോധനകൾ നടത്താനും സൂക്ഷമായ നിരീക്ഷണങ്ങൾ നടത്താനും കൊച്ചിയിൽ നിന്നും കസ്റ്റംസ് കമ്മീഷണർ നിർദേശം നൽകിയതിനെ തുടർന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങിളിൽ പരിശോധന കർശനമാക്കി.