ഫുജൈറ : ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ഫുജൈറയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ് (29) മരിച്ചത്. ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ – ഫെബിന. മകള്‍ – സാറ. പിതാവ് – അബ്ദുല്‍ സത്താര്‍. മാതാവ് – ഫൗസിയ. സഹോദരങ്ങള്‍ – അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ദുബൈയിൽ ഖബറടക്കും.