മനാമ : ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി (49)നിര്യാതനായത്. ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഞായറാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി വൈകാതെ കുഴഞ്ഞു വീഴുകയായിരുന്നു. 24 വര്‍ഷമായി ഇദ്ദേഹം ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : സിംജ, മക്കള്‍ : അദ്വൈത, ദത്താത്രേയ.