ദില്ലി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പോലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് സംഭവം. ദേശീയ പാത 30ലെ ഒരു പാലത്തിനു കീഴിലാണ് ടൈമർ ഉള്ള സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. അടുത്ത മാസം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്ത് ഗൗരവമായാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്.