തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നൽകിയ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നേരത്തെ മാർച്ച് 31 വരെ നീട്ടിയിരുന്നു. അതാണ് ജൂൺ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്.