മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിലിനെ (65) പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളുളള ആളായിരുന്നു ഫാദർ ജോസഫ് എന്നും ഇതിനുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിലേക്ക് മാറ്റി. വാഴക്കുളം പോലീസ് അന്വേഷണം തുടങ്ങി.