ജലാംശം അടങ്ങിയ പച്ചക്കറികൾ ചർമ്മത്തിനും ആരോഗ്യത്തിനും പ്രധാനമാണ്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് വെള്ളരിക്ക. അവ വിവിധ ചർമ്മപ്രശ്നങ്ങൾ പരിഹാരമാണ്. കുക്കുമ്പർ ഫേസ് മാസ്‌കുകൾ ചർമ്മം തിളക്കമുള്ളതാക്കുകയും മുഖത്തെ കരുവാളിപ്പ് മാറാനും സഹായിക്കുന്നു. ധാരാളം മിനറൽസിൻ്റേയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്…
രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ഒരു ടീസ്പൂൺ തെെരും ചേർത്ത് മിക്സ് ചെയ്യുക. ശേഷം15 മിനുട്ട് ഈ പാക്ക് മുഖത്തിടുക. ഈ പാക്ക് ഇട്ട ശേഷം മുഖത്ത് നല്ല പോലെ മസാജ് ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. ഈ പാക്ക് നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.
രണ്ട്…
രണ്ട് ടീസ്പൂൺ കടലമാവ് പൊടിയും മൂന്ന് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഏറെ ഫലപ്രദമാണ്.
മൂന്ന്…
ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ചോ ചെറുചൂടുവെള്ളം ഉപയോഗിച്ചോ മുഖം കഴുകുക.