ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. അവയ്ക്ക് ചർമ്മത്തിന് തിളക്കം നൽകാനും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും കഴിയും. വീട്ടിൽ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
ഒരു പഴുത്ത തക്കാളി പേസ്റ്റാക്കി അതിലേക്ക് കറ്റാർവാഴ ജെൽ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ആ പാക്ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ഈ പാക്ക് മങ്ങിയതും കറുത്ത പാടുകളും അകറ്റും.
രണ്ട്
രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും കടല മാവ് പൊടിയും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. മുഖം തിളക്കമുള്ളതാക്കാൻ മികച്ച പാക്കാണിത്.
മൂന്ന്
മുഖം തിളങ്ങാൻ ഓട്സ് ഏറെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരു, കരിവാളിപ്പ് എന്നിവ ഇല്ലാതാക്കാനും ഓട്സ് സഹായിക്കും. അതുപോലെ ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ ഓട്സ് ഏറെ നല്ലതാണ്. ഓട്സ് പൊടിച്ചതും തക്കാളി പേസ്റ്റും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും ഈ പാക്ക് മികച്ചതാണ്.
നാല്
ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതാണ് തൈര്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മം തിളങ്ങാനും തൈര് ഏറെ നല്ലതാണ്. തെെരും തക്കാളി പേസ്റ്റും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖകാന്തി കൂട്ടാൻ മികച്ചതാണ് ഈ പാക്ക്.