കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. ബാഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി എന്ന 32 കാരനാണ് വിമാനത്താവളത്തില്‍ ഭീതിയുയര്‍ത്തിയത്. സി.ഐ.എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. ഇയാളെ പോലീസിന് കൈമാറും. സംഭവത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.