തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനില്‍ ഹാജരായി. കേരള സര്‍വകലാശാല നല്കിയ പരാതിയിലാണ് അന്സീലിനെതിരെ പോലീസ് കേസെടുത്തത്. കേരള സര്‍വകലാശാലയുടെ വ്യാജ സീല്‍ ഉപയോഗിച്ചാണ് കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. കേരള സര്‍വകലാശാല നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ നമ്പറും സീലും വി സി യുടെ പേരും തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ബോധ്യപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല ഡിജിപിക്കും പോലീസിനും പരാതി നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം കണ്‍വെന്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.