മലപ്പുറം : വ്യാജ പോക്സോ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 4 വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വഴിക്കടവ് പോലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.