തിരുവനന്തപുരം: പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ ഇളവുകൾ ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. വാട്സ്ആപ്പിലൂടെയാണ് ആപ്പിനെക്കുറിച്ചുള്ള പ്രചാരണം. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കരുത്.
സംശയങ്ങൾ ദൂരീകരിക്കാൻ കെ.എസ്.ഇ.ബിയുടെ ടോൾഫ്രീ നമ്പറായ 1912ൽ വിളിക്കാം. കെ.എസ്.ഇ.ബി ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെ.എസ്.ഇ.ബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പെടെ നിരവധി സേവനങ്ങൾ ലഭ്യമാണെന്ന് അറിയിപ്പിൽ പറയുന്നു.