പാലക്കാട് : യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴൽമന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണമുന്നയിച്ച് കുടുംബം. ആത്മഹത്യകുറിപ്പിൽ മരിച്ചയാളുടെ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേരെന്നും കുടുംബം. കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മരിച്ചയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. സംഘം പ്രസിഡൻ്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിൻ്റെ ഭാര്യ ചിത്രയും തമ്മിൽ സൗഹൃദമായിരുന്നു. വിവാഹമോചനത്തിനായി മനോജ്കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം. തിങ്കൾ വൈകിട്ട് വിഷം കഴിച്ച മനോജ്കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. മകളെ നോക്കണമെന്നും ശേഷക്രിയ മകളെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും മനോജ് അമ്മയ്ക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നതായി കുടുംബം. വിജേഷ് ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്നും വിജീഷ് പറയുന്നു.