ദില്ലി : താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ദില്ലിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ദില്ലിയില്‍ സംഘടിക്കും. കൂടുതല്‍ കർഷകർ എത്തുന്നതിനാല്‍ മഹാപഞ്ചായത്തിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല. അതേസമയം താങ്ങുവില പഠിക്കാനായി സർക്കാര്‍ നിശ്ചയിച്ച സമിതി ഇന്ന് ആദ്യ യോഗം ചേരും. കർഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കുന്പോഴാണ് സമിതി യോഗം ചേരുന്നത്. കർഷക സംഘടനകള്‍ സമിതിയെ ബഹിഷ്കരിച്ചിരിക്കുകയാണ്.