മലപ്പുറം : മലപ്പുറത്ത് പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുര്‍ സ്വദേശി അസീസ്(42) മകള്‍ മകള്‍ അജ്വ മര്‍വ (10) എന്നിവരാണ്. മലപ്പുറം താനൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. ബന്ധുവീട്ടില്‍ നിന്ന് സാധനം വാങ്ങാനായി കടയിലേക്ക് പോകുന്നതിനിടയില്‍ പാലം മുറിച്ച് കടക്കവെയാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും – ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.