• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചിതലിനെ കൊല്ലാന്‍ അച്ഛനും അമ്മയും വീടിനുള്ളില്‍ തീയിട്ടു ; മകള്‍ പൊള്ളലേറ്റു മരിച്ചു

by Web Desk 06 - News Kerala 24
August 6, 2022 : 2:14 pm
in India, News
Reading Time: 1 min read
0
A A
0
മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ചെന്നൈ: വീട്ടില്‍ നിരന്തരം ശല്യമായ ചിതലിനെ കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ മകള്‍ പൊള്ളലേറ്റു മരിച്ചു. ചെന്നൈക്കടുത്ത് പല്ലാവരത്താണ് ദാരുണമായ മരണം സംഭവിച്ചത്. ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.  കഴിഞ്ഞ വ്യാഴാഴ്ചാണ് സംഭവം.

ഹുസൈന്‍റെ വീടിന്‍റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ശല്യം രൂക്ഷമായിരുന്നു. ആദ്യം മണ്ണെണ്ണ ഒഴിച്ച് ചിതലിനെ അകറ്റാനായി നോക്കി. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞതോടെ ചിതല്‍ വീണ്ടുമെത്തി. ഇതോടെയാണ് ഹുസൈന്‍ ബാഷയും ഭാര്യ അയിഷയും ചിതല്‍ ശല്യം ഒഴിവാക്കാനായി സാഹസം കാട്ടിയത്.  പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നര്‍ ചിതല്‍ ശല്യമുള്ളിടത്തെല്ലാം ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തിന്നറാെഴിച്ചതോടെ തീ ആളിപ്പടര്‍ന്നു. വീട്ടിലെ സാധനങ്ങളിലേക്ക്  പടര്‍ന്നതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോയി.

വാതില്‍ ഉള്ളില്‍നിന്നടച്ച് അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാനുമായില്ല. തീ പടര്‍ന്ന് പിടിച്ചതോടെ ഹുസൈനും കുടുംബവും ഇറക്കെ നിലവിളിച്ച് അയല്‍വാസികളെ വിളിച്ചു. കരച്ചില്‍ കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ച വിവരം അറിയുന്നത്. വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഒടുവില്‍ വാതില്‍പൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍  എത്തിയപ്പോഴേക്ക് മരിച്ചു.

ഫാത്തിമയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാഷയും അയിഷയും കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് രണ്ട് വണ്ടി ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തില്‍ വീടിന്‍റെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ ശങ്കർ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്‍റ്സ് ; യുഎഇയിലെ സര്‍ക്കാര്‍ സ്കൂള്‍ യൂണിഫോമില്‍ മാറ്റം

Next Post

സെർച്ച് കമ്മിറ്റി ചട്ടപ്രകാരം ; സർക്കാർ നീക്കങ്ങളിൽ രാജ്ഭവന് അതൃപ്തി ; പോരിനുറച്ച് ഗവര്‍ണര്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

സെർച്ച് കമ്മിറ്റി ചട്ടപ്രകാരം ; സർക്കാർ നീക്കങ്ങളിൽ രാജ്ഭവന് അതൃപ്തി ; പോരിനുറച്ച് ഗവര്‍ണര്‍

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാതയിലെ കുഴികൾ നികത്താൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി മുൻകൈ എടുക്കണം: റിയാസ്

തുറക്കുമോ ഇടുക്കി ഡാം? ജലനിരപ്പ് ഉയർന്നതോടെ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

മധ്യ,വടക്കൻ കേരളത്തിൽ മഴ തുടരും ; ഇടുക്കി ഡാം നാളെ തുറക്കും

അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ്: വൻ ക്രമക്കേടെന്നു സംശയം

അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ്: വൻ ക്രമക്കേടെന്നു സംശയം

ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ ; ലംഘിച്ചാല്‍ 10,000 രൂപ പിഴ

കാര്‍ ഉടമകള്‍ അറിയാന്‍, നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021