കോഴിക്കോട്: മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പുഴ പുളിക്കല്‍ വീട്ടില്‍ സെബാസ്റ്റൈന്‍ (76) ആണ് മരിച്ചത്. മകന് അഭിലാഷിന്റെ മര്‍ദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഭിലാഷിനെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തിരുന്നു. മാര്‍ച്ച് 31 നായിരുന്നു മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ മര്‍ദ്ദിച്ചത്. മകന് അഭിലാഷ് ആണ് തന്നെ മര്‍ദിച്ചത് എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.