പാലക്കാട് : പാലക്കാട് വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയോടെയാണ് സംഭവം . രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . നെന്മാറ പോലീസ് തുടരന്വേഷണം നടത്തും.