ഇടുക്കി : ഇടുക്കിയിൽ മദ്യപിച്ച് വഴക്കിട്ട പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഭഗത് സിംഗ് ആണ് മരിച്ചത്. ഉടുമ്പഞ്ചോല ശാന്തരുവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു ഭഗത് സിംഗും മകൻ രാകേഷും. കഴിഞ്ഞ ദിവസം ഇവർ മദ്യപിച്ച് വഴക്കിട്ടിരുന്നു. തർക്കത്തിനിടെ രാകേഷ് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിതാവ് ഭഗത് സിംഗ് ബോധരഹിതനായി വീട്ടിൽ കിടക്കുകയായാണെന്ന് രാകേഷ് അയൽവാസികളെ അറിയിച്ചു. തുടർന്ന് നാട്ടുകാരാണ് ഭഗത് സിംഗിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മർദ്ദനത്തിൽ ഭഗത് സിംഗിന്റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.