തിരുവനന്തപുരം : ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഹരികുമാറിന്റെ മരിച്ചത്. ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ജനുവരി 15നാണ് ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരുക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഹരിദാസൻ മരിക്കുകയായിരുന്നു. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ ഉടൻ പോലീസ് അടുത്ത നടപടികളിലേക്ക് കടക്കും.