തിരുവനന്തപുരം : ഭരണഘടനയുടെ സാധുത നിലനിൽക്കെ തന്നെ രാജ്യത്ത് ഫെഡറലിസം ദുർബലമാകുന്ന സാഹചര്യമാണെന്ന് മന്ത്രി പി രാജീവ്. ആർ മോഹൻ എഴുതിയ ‘ഇന്ത്യാസ് ഫെഡറൽ സെറ്റ് അപ്പ് -എ ജേർണി ത്രൂ സെവൻ ഡെക്കേഡ്സ്’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നിയമസഭാ പുസ്തകോത്സവ വേദിയിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരങ്ങൾ പലതും കേന്ദ്രത്തിലേക്ക് ചുരുങ്ങിയ കാലമാണിത്. ഭരണഘടനയ്ക്ക് അതീതമായി ഒരു രാജ്യം, ഒരു ഭാഷ എന്നത് പോലുള്ള ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ ചരിത്രപരമായ വികാസം കൂടിയാണ് ആർ മോഹന്റെ പുസ്തകം അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സി പി ജോൺ, ആർ മോഹൻ എന്നിവരും സംസാരിച്ചു.