തിരുവനന്തപുരം : സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. സിനിമയിലെ പ്രധാനപ്പെട്ട 7 പേർ സമിതിയിൽ ഉണ്ടാകും. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കും. ജാഗ്രത സമിതികൾ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.