• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയെന്ന് ഫിയോക്ക്

by Web Desk 04 - News Kerala 24
June 6, 2023 : 9:03 pm
0
A A
0
തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയെന്ന് ഫിയോക്ക്

മിനിമം നിലവാരമുള്ള സിനിമകള്‍ മാത്രമേ തിയറ്ററിൽ പ്രദർശിപ്പിക്കൂ എന്ന നിലപാടിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. താരങ്ങൾ നിർമാതാക്കൾ ആയതോടെയാണ് ഒടിടി പ്രതിസന്ധി രൂക്ഷമായതെന്ന് ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു. തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയാണ്. കരാർ ലംലിക്കുന്ന താരങ്ങളോട് മുഖം കറുപ്പിച്ച് പറയാൻ പലപ്പോഴും കഴിയുന്നില്ല. താരങ്ങളെ ഞങ്ങള്‍ക്ക് പേടിയില്ല. ഞങ്ങളാണ് അവരെ താരങ്ങളാക്കിയത്. താരങ്ങളായ നിർമാതാക്കൾക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി.

ഒടിടി റിലീസ് സംബന്ധിച്ച് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും ആയുള്ള കരാര്‍ ‘2018’ സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നാളെയും മറ്റന്നാളും സൂചനാ പണിമുടക്ക് ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററില്‍ റിലീസ് ചെയ്‍ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രം ആയിരിക്കണം ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസ് ന്നായിരുന്നു തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ന്റെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തിയറ്റര്‍ ഉടമകളുടെ ആക്ഷേപം.

തിയറ്ററില്‍ മെയ് അഞ്ചിന് എത്തിയ ചിത്രം ‘2018’ ജൂണ്‍ ഏഴിന് ആണ് ഒടിടിയില്‍ റിലീസ് ചെയ്യുക. ഈ തീരുമാനമാണ് എതിര്‍പ്പിന് കാരണമായത്. വൻ ബജറ്റില്‍ നിര്‍മിക്കുന്ന ഇതരഭാഷാ ചിത്രങ്ങള്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ മലയാള സിനിമകള്‍ കാണാന്‍ തിയറ്ററില്‍ ആളെത്തുന്നില്ലെന്ന ചലച്ചിത്രവ്യവസായത്തിന്‍റെ ആശങ്കകള്‍ക്കിടെ തിയറ്ററുകളിലെത്തി വമ്പൻ വിജയം നേടിയ ചിത്രമാണ് ‘2018’. കേരളത്തിലെ ‘2018’ലെ പ്രളയം പശ്ചാത്തലമാക്കിയ ചിത്രം ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്.

വാരങ്ങള്‍ക്കിപ്പുറവും ഹൗസ്‍ഫുള്‍ ഷോകളായതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 160 കോടിയിലധികം ‘2018’ നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ‘പുലിമുരുക’നെ മറികടന്നാണ് 2018 മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനം ചിത്രം നേടിയെടുത്തത്. മലയാളം പതിപ്പിന്‍റെ വിജയത്തിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കല’; ധനവകുപ്പിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

Next Post

എ​സി കോ​ച്ചി​ല്‍ പു​ക; ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എ​സി കോ​ച്ചി​ല്‍ പു​ക; ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി

എ​സി കോ​ച്ചി​ല്‍ പു​ക; ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി

അനിയന്ത്രിത വില വര്‍ദ്ധന; കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍

അനിയന്ത്രിത വില വര്‍ദ്ധന; കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍

പാലക്കാട് ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും മർദ്ദനം; യുവാവ് അറസ്റ്റിൽ

പാലക്കാട് ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും മർദ്ദനം; യുവാവ് അറസ്റ്റിൽ

1144 കോടി രൂപയുടെ ലോട്ടറി അടിച്ചയാള്‍ ടിക്കറ്റ് ഹാജരാക്കി; പേര് പുറത്തുവിടണോ എന്ന് വിജയിക്ക് തീരുമാനിക്കാം

1144 കോടി രൂപയുടെ ലോട്ടറി അടിച്ചയാള്‍ ടിക്കറ്റ് ഹാജരാക്കി; പേര് പുറത്തുവിടണോ എന്ന് വിജയിക്ക് തീരുമാനിക്കാം

സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കും

സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In