തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടുപേർ കൂടി പനി ബാധിച്ചു മരിച്ചു. ഇന്നു പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ 12,876 പേർ ചികിത്സ തേടി. ഇവരിൽ 133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ലക്ഷണങ്ങളോടെ 298 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ഏഴുപേർക്കു എലിപ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് പനി ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറം മഞ്ചേരിയിൽ നാൽപ്പത്തിരണ്ടുകാരൻ മരിച്ചിരുന്നു.