• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

by Web Desk 04 - News Kerala 24
June 21, 2023 : 6:57 pm
0
A A
0
ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് നാലു പേർ മരിച്ചു. ചവറ സ്വദേശി അരുൺ കൃഷ്ണ‌, മുണ്ടുകോട്ടയ്ക്കൽ സ്വദേശി അഖില എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ വിദ്യാർഥി സമദ് (18), ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത് എന്നിവരാണു പനി ബാധിച്ചു മരിച്ച മറ്റുള്ളവർ.പനി ബാധിച്ച് മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഭിജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഈ മാസം ഇതുവരെ സാംക്രമിക രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് ഏറ്റവുംകൂടുതൽ ജീവനെടുക്കുന്നത്.

ചൊവ്വാഴ്ച മാത്രം 133 പേരാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 298 പേരും ചികിത്സ തേടി. ഇന്നലെ മാത്രം ഏഴുപേർ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10 പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.

ചൊവ്വ വരെയുള്ള കണക്കുകൾ പ്രകാരം ഈ മാസം1168 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3395 പേർ ഇതുവരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 16 പേർ സംസ്ഥാനത്ത് മരിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ മരണങ്ങൾ കൂട്ടാതെയുള്ള കണക്കാണിത്. കൂടാതെ രണ്ടു മരണം ഡെങ്കിപ്പനി ബാധിച്ചുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു.

എലിപ്പനി ബാധിച്ച് എട്ടുപേരാണ് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഈ മാസം മരിച്ചിട്ടുള്ളത്. ഇതുകൂടാതെ മൂന്നുപേർ എലിപ്പനി ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. 1,74,222 പേരാണ് ചൊവ്വ വൈകിട്ടുവരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്കുകൾ ലഭ്യമല്ല.

ചൊവ്വാഴ്ച മലപ്പുറം ജില്ലയിൽ മാത്രം 2095 പേരാണ് പനിക്ക് ചികിത്സ തേടിയത്. 1529 പേർ കോഴിക്കോട് ചികിത്സ തേടി. എറണാകുളം – 1217, തിരുവനന്തപുരം – 1156. ആകെ 12,876 പേർ ഇന്നലെ മാത്രം സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു മുൻപു വരെ ദിവസവും സംസ്ഥാനത്ത് 5,000 പേർ വരെ മാത്രമായിരുന്നു പനിക്ക് ചികിത്സ തേടിയിരുന്നത്. ഇപ്പോൾ ഇത് പ്രതിദിനം 12,000നു മുകളിലേക്ക് ഉയരുകയാണ്.

പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് മോണിറ്ററിങ് സെൽ ആരംഭിച്ചു. പനി പ്രതിരോധ നടപടിക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും തേടിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാക്കുപാലിച്ച് തമിഴ്നാട്; 500 മദ്യശാലകൾക്ക് പൂട്ടിടും, നിർദേശിച്ചത് മുഖ്യമന്ത്രി സ്റ്റാലിൻ

Next Post

‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ; നിയന്ത്രിക്കണം’: നിലപാട് കടുപ്പിച്ച് സിപിഐ

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ; നിയന്ത്രിക്കണം’: നിലപാട് കടുപ്പിച്ച് സിപിഐ

കേരളത്തിൽ രണ്ടു ദിവസം കാറ്റിനും ഇടിമിന്നലിനും സാധ്യത

കേരളത്തിൽ രണ്ടു ദിവസം കാറ്റിനും ഇടിമിന്നലിനും സാധ്യത

കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി അറസ്റ്റിൽ

കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി അറസ്റ്റിൽ

എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതാകൽ; 2 പേർക്ക് സസ്പെൻഷൻ

എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതാകൽ; 2 പേർക്ക് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In