തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കം. പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്‌തു. ഫയലുകളുടെ വിനിമയവും തീരുമാനവും ത്വരിതപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസവകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെ നിരവധി ഫയലുകൾ ഇനിയും തീരുമാനമാകാതെ നിലവിലുണ്ട്. ഇതിനകം 23000 ഫയലുക തീർപ്പാക്കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 13,493 ഫയലുകൾ ശേഷിക്കുന്നതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 24,786 ഫയലുകൾ ശേഷിക്കുന്നതായും ഉപഡയറക്ടർമാർ അറിയിച്ചു. തുടർന്ന് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാതലത്തിൽ അദാലത്തുകൾ നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 3,585 ഫയലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 12,371 ഫയലുകളും തീർപ്പാക്കി. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിലെ ഫയലുകൾ യഥാവിധി തീർപ്പാക്കുന്നതിന് ജില്ലാ അദാലത്തുകൾ സംഘടിപ്പിക്കും.