• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

by Web Desk 04 - News Kerala 24
September 11, 2022 : 1:58 pm
0
A A
0
യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

സേലം ∙ സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പൊലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണു നടക്കുന്നതെന്നു യുവതിക്കു മനസിലായത്.

ഉടന്‍ ഇവര്‍ സൂറമംഗളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്കുകളും ലാപ്ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഈ ക്യാമറയിലും ഹാര്‍ഡ് ഡിസ്ക്കുകളിലുമായാണു 300ല്‍ അധികം സ്ത്രീകളുടെ അശ്ലീല വിഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു സിനിമാ സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്.

ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി വ്യക്തമായത്. അവസരം തേടിയെത്തുന്ന യുവതികളെ സംവിധായകന്‍ സംസാരത്തിലൂടെ വശത്താക്കും. വേഷങ്ങള്‍ വാഗ്ദാനം നല്‍കി സ്റ്റുഡിയോയിലെത്തിച്ചു കുട്ടിയുടുപ്പ് ഇടീച്ചും കുളിമുറി രംഗങ്ങളും മറ്റും ക്യാമറയില്‍ പകര്‍ത്തും. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നതു ജയജ്യോതിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി‍. ചൂഷണത്തിന് ഇരയായവരെ കണ്ടെത്തി രഹസ്യമൊഴി കോടതി മുന്‍പാകെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. സേലം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെന്നിത്തല പള്ളിയോടം അപകടം: മൂന്നാമത്തെയാളുടെ മൃതദേഹവും കിട്ടി

Next Post

എട്ട് പുതിയ സെക്ടറുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എട്ട് പുതിയ സെക്ടറുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു

എട്ട് പുതിയ സെക്ടറുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു

വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; പള്ളികളില്‍ സര്‍ക്കുലര്‍

വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; പള്ളികളില്‍ സര്‍ക്കുലര്‍

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ തുടരും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ തുടരും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ദില്ലി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ​ഗവർണർ; ലോ ഫ്ലോർ ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

ദില്ലി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ​ഗവർണർ; ലോ ഫ്ലോർ ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പുറത്ത്; ആർ.കെ.ശിഷിർ ഒന്നാമത്, 360ൽ 314 മാർക്ക്

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പുറത്ത്; ആർ.കെ.ശിഷിർ ഒന്നാമത്, 360ൽ 314 മാർക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In