കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് മുൻ വ്യവസായ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീൻ അറിയിച്ചു. ഈ മാസം 11 ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ സി മൊയ്തീൻ അറിയിച്ചത്. ഇ ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചു.