തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് ലോട്ടറിയിൽ നിന്നും വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭം മാത്രമേ ലോട്ടറിയിൽ നിന്നും ലഭിക്കുന്നുള്ളൂ. ലാഭത്തിലുപരി രണ്ടുലക്ഷം പേരുടെ ഉപജീവനമാർഗമാണ് ലോട്ടറി എന്നും ധനമന്ത്രി വ്യക്തമാക്കി.
ഒരുലക്ഷത്തിലധികം ആളുകൾക്ക് ജീവിക്കുന്നൊരു സംവിധാനമാണ് കേരളത്തിലെ ലോട്ടറി. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. ലോട്ടറിയിലൂടെ മൂന്ന് ലക്ഷത്തോളം പേർക്ക് സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. പുതിയ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ പ്രകാശന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.