തൃശ്ശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ തട്ടിപ്പ്. നുസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി നല്കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്.