റിയാദ് : അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. തവക്കൽന, ഇഅ്തമർന ആപ്പുകളിലൊന്നിലൂടെ നേടിയ ഉംറ അനുമതിപത്രം ദേശീയ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.