ചണ്ഡിഗഡ്: താടി തമാശയുടെ പേരിൽ ഹാസ്യതാരം ഭാരതി സിങ്ങിനെതിരെ കേസ്. വൈറലായ പഴയ വിഡിയോയിൽ താടിയുള്ള പുരുഷന്മാരെ പരിഹസിക്കുന്ന പരാമർശമുണ്ടെന്നും അത് സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295-എ പ്രകാരമാണ് ഭാരതി സിങ്ങിനെതിരെ കുറ്റം ചുമത്തിയത്. ‘താടിക്കും മീശക്കും നിരവധി ഗുണങ്ങളുണ്ട്. പാൽ കുടിച്ചതിന് ശേഷം താടി വായിലിട്ടാലും മധുരപലഹാരത്തിന്റെ രുചി തന്നെയാകും’ എന്നതായിരുന്നു വിഡിയോയിലെ പരാമർശം. എന്നാൽ, പരമാർശത്തിലൂടെ ഏതെങ്കിലും മതത്തെയോ ജാതിയെയോ പരിഹസിച്ചിട്ടില്ലെന്ന് ഭാരതി സിങ് പ്രതികരിച്ചു.