വടകര: മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ അടിക്കാടുകൾ കത്തിയത് ആശങ്ക പരത്തി. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ , ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ അനിഷ്.ഒ, ദീപക്. കെ, റിജീഷ് കുമാർ , ജോതികുമാർ, ഹോംഗാർഡ്: രാജേഷ്.കെ എന്നിവർ പങ്കെടുത്തു.