• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നാവുനനച്ച് കാത്തിരിക്കുന്ന ജലീൽ, ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക : ഫിറോസ്

by Web Desk 06 - News Kerala 24
July 19, 2022 : 7:49 am
0
A A
0
നാവുനനച്ച് കാത്തിരിക്കുന്ന ജലീൽ, ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക : ഫിറോസ്

മലപ്പുറം: കെ ടി ജലീലിന്‍റെ മുസ്ലിം ലീഗിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. സി പി എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതിൽ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ജലീൽ, വിഎസിനും പിണറായിക്കുമെതിരെ പൊളിറ്റ് ബ്യൂറോ നടപടി എടുത്തപ്പോൾ മാറി നിന്ന് കുലുങ്ങി ചിരിച്ചെന്നടക്കം പറഞ്ഞാണ് ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. അതുപോലെ ലീഗിൽ ഉണ്ടാകുമോ എന്നാണ് ജലീൽ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നതെന്നും ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജലീൽ ജീവിതം ആസ്വദിക്കട്ടെയെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

ഫിറോസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

പിണറായിയും വി എസ്സും കണ്ടാൽ മിണ്ടാത്ത, കാണുമെന്ന് തോന്നിയാൽ തിരിഞ്ഞു നടക്കുന്ന സി പി എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതിൽ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ആളാണ് കെ ടി ജലീൽ. ലീഗിൽ നിന്ന സമയത്ത് കേട്ട സമദാനി സാഹിബിന്റെ ‘ബക്കറ്റിലെ വെള്ളം’ ഉപമയുള്ള പ്രസംഗം അതുപോലെ പകർത്തിയെടുത്ത് പിണറായിക്ക് നൽകി ശംഖുമുഖം കടപ്പുറത്ത് വി എസ്സിനെതിരെ പ്രസംഗിപ്പിച്ച ജലീൽ, രണ്ടുപേരെയും പൊളിറ്റ് ബ്യൂറോ പുറത്തിട്ടപ്പോൾ അപ്പുറത്ത് മാറിനിന്ന് കുലുങ്ങിച്ചിരിച്ചു. ഇതുപോലെ ലീഗിൽ ഉണ്ടാകുമോ എന്നാണ് ജലീൽ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നത്. അനവസരത്തിലൊക്കെ എടുത്തുപയറ്റിയ വേദവാക്യങ്ങളും പഴംചൊല്ലുകളും കവിതാ ശകലങ്ങളും മന്ത്രിസ്ഥാനം സംരക്ഷിക്കാൻ പര്യാപ്തമാവാതെ രാജിവെക്കേണ്ടി വന്നതിന്റെ കെറുവും അന്ധാളിപ്പും ഇതുവരെ വിട്ടുപോകാത്തതിന്റെ ലക്ഷണമാണ് ഇടയ്ക്കിടെ കാണുന്ന ഈ വൃഥാസ്വപ്നങ്ങൾ.

പടിഞ്ഞിരിക്കാൻ വരാന്തയെങ്കിലും സമ്മാനിച്ച എ കെ ജി സെന്ററിലും പുറത്ത് സ്വന്തം സമുദായത്തിനിടയിലും ജലീൽ നടത്തിയ വിഭാഗീയ വിദ്വേഷ പ്രവർത്തനങ്ങൾ ചെറുതല്ല. ഇതിൽ മനംനൊന്ത് ഈ മുൻ മന്ത്രി ഭാരതപ്പുഴയിൽ പാപമോചന സ്‌നാനം ചെയ്താൽ ആ പുഴവെള്ളത്തിലും വെറുപ്പിന്റെ വിഷം കലരും എന്നത് മാത്രമാണ് മിച്ചം. സംഘടനാപരമായി ലീഗിന്റെ രീതി അച്ചടക്ക നടപടി കൈക്കൊള്ളലാണ്. അല്ലാതെ ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ഈ പാർട്ടിയിൽ നിന്നു പോയവർക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ താങ്കൾ. വിഭാഗീയതകൾക്കൊടുവിൽ ടി.പിയെ സിപിഎം കൊന്നശേഷം, അത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഫ് നടത്തിയ കൊലപാതകമാണെന്ന് താങ്കൾ പ്രസംഗിച്ച പോലെ ന്യായീകരിക്കാനും ഒരു ലീഗ് നേതാവിനും അവസരമുണ്ടാകില്ല. ലീഗിനെതിരായ അങ്ങയുടെ പകൽക്കിനാവുകൾക്ക് ആശംസകൾ. ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക.

അതേസമയം കെ എസ് ഹംസയെ സസ്പെൻഡ് ചെയ്തതിലടക്കം മുസ്ലിം ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ നേരത്തെ രംഗത്തെത്തിയിരുന്നു. ജനാധിപത്യ പാർട്ടിയെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് ലീഗ് ഏകാധിപത്യ പാർട്ടിയായതെന്ന് ഒരു ദിവസത്തെ സംഭവങ്ങൾ വിവരിച്ചാണ് ജലീലിന്‍റെ പ്രതികരണം. രാവിലെയും ഉച്ചക്കും വൈകിട്ടും നടന്ന മൂന്ന് സംഭവങ്ങളാണ് പരിഹാസ രൂപേണ ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിക്ക് മുകളിൽ തുടരുന്നു ; ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

Next Post

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും,സഹകരിക്കുമെന്ന് ശബരി

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും,സഹകരിക്കുമെന്ന് ശബരി

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും,സഹകരിക്കുമെന്ന് ശബരി

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

കൂറുമറാതിരിക്കാൻ പണം ചോദിച്ചു ; പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി

അന്താരാഷ്ട്ര വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിടുന്നു

വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും

അ​ഗ്നിപഥിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ ; ആദ്യബാച്ചിന്റെ പ്രായപരിധി 26 ആയി ഉയർത്താൻ തീരുമാനം

അഗ്നിപഥ് : ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, സർക്കാർ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും കോടതിയിൽ

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ; കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ; കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In