തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സൗദി വെള്ളക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെപോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട സംഭവമാണ് സിനിമയുടെ കഥ പശ്ചാത്തലം. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് ‘സൗദി വെള്ളക്ക’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലുക്ക് മാന്‍ അവറാന്, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്, ശ്രിന്ധ, റിയ സെയ്റ, ധന്യ, അനന്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയുന്നു.
ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ആര്‍ട്ട് സാബു വിതുര, മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പികെ,, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്.