പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. പൊതുബജറ്റ് മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് മറുപടി പറയും. ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബിഎസ്എന്‍എല്ലിനെ ഐസിയുവിലാക്കിയതും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന എംടിഎന്‍എല്ലിനെ ഒറ്റ രാത്രികൊണ്ട് കടക്കെണിയിലാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് നിര്‍മല സീതാരാമന് ആരോപിച്ചു. ധനമന്ത്രിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പലതവണ ഇടപെട്ടു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ബജറ്റ് വിഹിതം കുറഞ്ഞുവെന്ന ആരോപണം തെറ്റെന്ന് ധന മന്ത്രി നിര്‍മല സീതാരാമന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.