• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

Web Desk 06 - News Kerala 24by Web Desk 06 - News Kerala 24
April 29, 2022
Reading Time: 1 min read
A A
0
വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

ഈ വ‌ർഷത്തെ ആദ്യ സൂര്യ​ഗ്രഹണത്തിന് ഇനി ഒരു ദിവസം മാത്രം. ഏപ്രിൽ 30നാണ് ​ഗ്രഹണം ദൃശ്യമാകുക. ഭാ​ഗിക ​ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ. അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് – പടിഞ്ഞാറൻ മേഖലകളിലും ​ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ​ഗ്രഹണം കാണുവാൻ കഴിയില്ല.  ഏപ്രിൽ 30ന് പ്രാദേശിക സമയം ആറ് നാൽപ്പത്തിയഞ്ചിനാണ് ​ഗ്രഹണം തുടങ്ങുക. എട്ട് നാൽപ്പത്തിയൊന്നോടെ ​ഗ്രഹണം പാരമ്യത്തിലെത്തും.

എന്താണ് ഗ്രഹണം?

ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഭൂമിയെയും ഭൂമി സൂര്യനെയും ചുറ്റി  സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചുറ്റലിനിടെ ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നത് മൂലം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുകയും അൽപ്പനേരത്തേക്ക് സൂര്യബിംബം മറയ്ക്കപ്പെടുകയും ചെയ്യും ഈ പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുന്നിടങ്ങളിൽ മാത്രമേ സൂര്യ​ഗ്രഹണം ദൃശ്യമാകൂ. മറ്റ് ചിലപ്പോൾ ഭൂമി ചന്ദ്രൻ്റെയും സൂര്യന്റെയും ഇടയിൽ വരും. അങ്ങനെ ചന്ദ്രൻ മറയ്ക്കപ്പെടുന്നതാണ് ചന്ദ്രഗ്രഹണം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്.

​ഗ്രഹണം അത്യപൂ‌ർവ്വ പ്രതിഭാസമോ ?

സാധാരണഗതിയിൽ ഒരു കലണ്ടർ വ‌ർഷം നാല് ​ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട്  സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്ര​ഗ്രഹണങ്ങളും. ഈ കണക്കിൽ ചിലപ്പോൾ മാറ്റം വരാറുണ്ട്. എന്തായാലും 2021ൽ നാല് ​ഗ്രഹണങ്ങളാണ് ഉണ്ടായത്. 2022ലും നാല് ​ഗ്രഹണങ്ങളാണ് നടക്കുക. രണ്ട് സൂര്യ​ഗ്രഹണങ്ങളും രണ്ട് ചന്ദ്ര​ഗ്രഹണങ്ങളും.

ShareSendShareTweet
Previous Post

രണ്ടു പേരുടേയും കാറുകൾക്ക് വരെ ഒരേ നിറം, ഇനി മോദി പറഞ്ഞാൽ പിണറായി ഏക സിവിൽ കോഡ് നടപ്പാക്കുമോ? : മുരളീധരൻ

Next Post

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In