തിരുവനന്തപുരം: മത്സ്യ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ പാക്കേജ് അനുവദിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി (ടി.യുസി.ഐ) പ്രസിഡന്റ് ചാൾസ് ജോർജ്. പ്രതിവർഷം 2500 കോടിരൂപയുടെ മത്തി ഇന്ത്യയിൽ പിടിക്കുന്നുണ്ട്. 2013-ൽ ആരംഭിച്ച വരൾച്ചമൂലം 10,000 കോടി രൂപയുടെ നഷ്‌ടം മേഖലക്കുണ്ടായി എന്ന് സി.എം.എഫ്.ആർ.ഐ ‘വിലയിരുത്തുന്നു. 2012-ൽ 3.99 ലക്ഷം ടൺ മത്തി പിടിച്ച സ്ഥാത്ത് 2021-ൽ അത് 2392 ടണ്ണായി തകർന്നു. 2022-ൽ മത്തി തിരിച്ചുവന്നു. 1.01 ലക്ഷം ടൺ മത്തി ആ വർഷം നാം പിടിച്ചു. 2023-ലും ധാരാളം മത്തി പിടിച്ചു. പക്ഷേ ഒരൊറ്റ മത്തിപോലും മുഴുത്തതായിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച മിനിമം ലീഗൽ സൈസിലോ (എം.എൽ.എസ് ) അതിൽത്താഴെയോ ആണ് മുഴുവൻ മത്സ്യവും.
ഈ മത്സ്യങ്ങൾ ഭൂരിഭാഗവും പൊടിക്കാനായി തമിഴ്നാട്ടിലെ മീൻ തീറ്റ-കോഴി ത്തീറ്റ ഫാക്‌ടറികളിലേക്ക് കേവലം കിലോക്ക് 10 രൂപക്ക് കയറ്റി അയക്കുകയാണ്. അവിടെ നിന്നും നല്ല മുഴുത്തമത്തി കേരളത്തിലേക്കും തിരികെ വരികയുമാണ്. കടലൂർ, നാഗപട്ടണം, തൂത്തുക്കുടി ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് തിരികെവരുന്നത്.
2023-ലെ വരൾച്ചയും, ചൂടും ഈ വർഷവും തുടരുകയാണ്. ആഗോളതാപനം, എൽനിനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ തുടങ്ങിയ പ്രതിഭാസങ്ങൾ മൂലം ഇതിനകം ഇരുപതോളം ചൂടുകാറ്റുകൾ കടലിൽ സംഭവിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച വരൾച്ച കാരണം മുഴുവൻ വള്ളങ്ങളും കെട്ടിയിട്ടിരിക്കുകയാണ്. 40-50 പേർ പണിയെടുക്കുന്ന 450 ഇൻ -ബോർഡ് വള്ളങ്ങൾ, 2000 പേർ തൊഴിലെടുക്കുന്ന പൊന്തു വള്ളങ്ങൾ, 9800 റിംഗ് വലകളുപയോഗിക്കുന്ന വള്ളങ്ങൾ എന്നിവയിലായി ഒരു ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. കൂടുതൽ ആഴങ്ങളിൽ പോയി മത്സ്യബന്ധനങ്ങൾ നടത്തുന്നു. 3800 ടോൾ ബോട്ടുകൾ ഒരാഴ്‌ച നീണ്ടുനില്ക്കുന്ന ട്രിപ്പിന രണ്ട് ലക്ഷം രൂപവരെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
കേരളത്തെ ബാധിച്ച വരൾച്ചയുടെ ഫലമായി 56947 കർഷകർ പ്രതിസന്ധിയിലാ വുകയും 46,590 ഹെക്‌ടർ പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്‌തതിന്റെ ഫലമായി 500 കോടിയിൽപ്പരം രൂപയുടെ നാശനഷ്ട്‌ടമുണ്ടായി കൃഷിവകുപ്പ് നിയോഗിച്ച വദഗ്ധസ മിതി വിലയിരുത്തി. ഈ സാഹചര്യത്തിൽ കാർഷിക മേഖലയുടെ അവിഭാജ്യ ഭാഗമായിരിക്കുന്ന മത്സ്യമേഖലയുടെയും നഷ്ടം പരിശോധിക്കുവാൻ നടപടി സ്വീകരിക്കണം.
കേരളത്തിലെ ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പുനൽകുന്ന മത്സ്യമേഖലയോട് തികഞ്ഞ അവഗണനയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ അടിയന്തിരമായി മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ഈ വിഷയം ചർച്ചചെയ്യണം. മത്സ്യമേഖലയുടെ തകർച്ചയെ കുറിച്ച് പഠിക്കുവാൻ കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളെ ചുമതല പ്പെടുത്തണം. അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മേഖലയിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും ഒരു മത്സ്യവരൾച്ച പാക്കേജ് അനുവദിക്കാനു തയാറാകണമെന്നും ചാൾസ് ജോർജ് ആവശ്യപ്പെട്ടു.